സിതാപ്പൂർ:കഥകളില്‍ മാത്രം കേട്ടത് നേരില്‍ കണ്ടതിന്‍റെ അമ്പരപ്പിലാണ് ഉത്തർപ്രദേശിലെ സിതാപ്പൂർ നിവാസികൾ. ആൺകുട്ടിയെ ദത്തെടുക്കാനായി ദമ്പതികൾ സ്പെയിനില്‍ നിന്നെത്തി. ദത്തെടുത്തത് സിതാപൂരിലെ ഏഴുവയസ്സുകാരന്‍ കാർത്തിക്കിനെ.
കടല്‍ കടന്നെത്തിയ സ്നേഹം; കുഞ്ഞിനെ ദത്തെടുക്കാനെത്തിയത് സ്പെയിനില്‍ നിന്ന്
മൂന്ന് വർഷത്തെ നിയമ നടപടികൾക്ക് ശേഷം സ്പാനിഷ് ദമ്പതികള്‍ ഉത്തർപ്രദേശ് സ്വദേശിയായ ബാലനെ ദത്തെടുത്തു. ദത്തെടുത്തത് സീതാപൂർ സ്വദേശി കാർത്തിക്കിനെ.
മൂന്ന് വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് മാഡ്രിഡില്‍ നിന്നുള്ള ദമ്പതികളായ മാർക്കോസ് അന്‍റോണിയോ ഗോമസും മരിയാ ലൂസിയാ കാല്‍വോഡാലെയും ഏഴുവയസ്സുകാരനെ ദത്തെടുത്തത്.
ഈ മിടുക്കന് ഇനി സ്പാനിഷ് സ്നേഹത്തിന്‍റെ പരിലാളനങ്ങളില്‍ കഴിയാം. 2016ല്‍ കുട്ടിയെ ദത്തെടുക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുവരും കുഞ്ഞ് കാർത്തിക്കിനെ കണ്ടുമുട്ടുന്നത്. ജനിച്ച് അധികം താമസിയാതെ അനാഥനായ കാർത്തിക് സിതാപൂരിലെ ബാലാജി വിദ്യാമന്ദിരത്തിലാണ് കഴിഞ്ഞുവന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെ കൈ നിറയെ സമ്മാനങ്ങളുമായി എത്തിയാണ് ഇരുവരും അവനെ നെഞ്ചോടു ചേർത്തത്.