കേരളം

kerala

ETV Bharat / bharat

യുപിയില്‍ ത്രികോണ മത്സരം: എസ്പി-ബിഎസ്പി സഖ്യം സീറ്റ് വിഭജിച്ചു: കോണ്‍ഗ്രസ് പുറത്ത്

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സഖ്യമായ എസ്പിയും ബിഎസ്പിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ പൂര്‍ണമായും ഇല്ലാതാക്കിയാണ് സീറ്റ് വിഭജനം.

ഫയൽ ചിത്രം

By

Published : Feb 21, 2019, 9:41 PM IST

സഖ്യം 75 സീറ്റില്‍ മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മായാവതിയുടെ ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും മല്‍സരിക്കും. അഞ്ച് സീറ്റ് ഒഴിച്ചിട്ടു. മൂന്ന് സീറ്റ് അജിത് സിങിന്‍റെ ആര്‍എല്‍ഡിക്ക് വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലങ്ങളായ റായ്ബറേലി, അമേഠി എന്നിവിടങ്ങളില്‍ മത്സരിക്കില്ലെന്ന്നേരത്തെ എസ്പി-ബിഎസ്പി സഖ്യം വ്യക്തമാക്കിയിരുന്നു. ഇതോടെ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.ലഖ്നൊ, കാണ്‍പുര്‍, ഝാന്‍സി തുടങ്ങിയ നഗരമേഖലകളും ശക്തികേന്ദ്രങ്ങളും എസ്പിയുടെ അക്കൗണ്ടിലാണ്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും യോഗിആദിത്യനാഥിന്‍റെ ശക്തികേന്ദ്രമായ ഗൊരഖ്പുരിലും എസ്.പിമത്സരിക്കും.

മീററ്റ്, ആഗ്ര, അലിഗഡ്, സഹാരണ്‍പുര്‍ എന്നിവിടങ്ങളില്‍ ബിഎസ്പിയാണ് മല്‍സരിക്കുന്നത്. അതിനിടെ, എസ്.പി – ബിഎസ്പി സഖ്യത്തെ വിമര്‍ശിച്ച് മുലായം സിങ് യാദവ് രംഗത്തുവന്നു. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ പാര്‍ട്ടി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മകന്‍ അഖിലേഷ് യാദവിനെ ഉന്നമിട്ട് മുലായംകുറ്റപ്പെടുത്തി. താന്‍ ഒറ്റയ്ക്കാണ് മൂന്ന് തവണ യുപിയില്‍ സര്‍ക്കാരുണ്ടാക്കിയതെന്നും രാജ്യത്തിന്‍റെ പ്രതിരോധമന്ത്രിയായതെന്നും മുലായം പറഞ്ഞു.ബിഎസ്പിയുമായി എസ്പി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നുവെന്നും മുലായം സിങ് യാദവ് പറഞ്ഞു.

ABOUT THE AUTHOR

...view details