കേരളം

kerala

ETV Bharat / bharat

സമാജ് വാദി പാര്‍ട്ടി എംപി അസംഖാനും കുടുംബവും ഒളിവില്‍ - സമാജ് വാദി പാര്‍ട്ടി

ഇവരുടെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചു. സമീപകാലത്തായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെ ട്ടുമെന്നും കോടതി അറിയിച്ചു.

azam khan  azam khan court case  azam khan declared absconder  സമാജ് വാദി പാര്‍ട്ടി  സമാജ് വാദി പാര്‍ട്ടി എംപി അസംഖാന്‍
സമാജ് വാദി പാര്‍ട്ടി എംപി അസംഖാനും കുടുംബവും ഒളിവില്‍

By

Published : Jan 10, 2020, 4:39 PM IST

രാംപൂര്‍: മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അസംഖാന്‍ ഭാര്യ തന്‍സീന്‍ മകന്‍ അബ്ദുള്ള എന്നിവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് കോടതി. പിന്നാലെ ഇവരുടെ വീടിന് മുന്നില്‍ നോട്ടീസും പതിച്ചു. സമീപകാലത്തായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും കോടതി അറിയിച്ചു.

മകന്‍ അബ്ദുള്ള ഖാന്‍റെ ജനന തിയതിയുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്നുപേര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 82 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ വകുപ്പ് പ്രകാരം അസം ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും അസം ഖാനെതിരെ നിലവില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

ഒക്ടോബര്‍ അഞ്ചിന് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുമ്പാകെ ഹാജരായിരുന്നു. ഒരു മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. 80-ഓളം കേസുകളാണ് അസം ഖാനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ABOUT THE AUTHOR

...view details