കേരളം

kerala

ETV Bharat / bharat

സമാജ്‌വാദി പാർട്ടി നേതാവ് അഫാഖ് ഖാനെതിരെ ലൈംഗിക ചൂഷണത്തിന് കേസെടുത്തു - സമാജ്‌വാദി പാർട്ടി നേതാവ് അഫാഖ് ഖാനെതിരെ ലൈംഗിക ചൂഷണത്തിന് കേസെടുത്തു

സെക്ഷൻ 342 , 376 , 500 ,508 എന്നീ വകുപ്പുകൾ പ്രകാരം ചിബ്രാമു പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

crime  Samajwadi Party leader  Uttar Pradesh  സമാജ്‌വാദി പാർട്ടി നേതാവ് അഫാഖ് ഖാനെതിരെ ലൈംഗിക ചൂഷണത്തിന് കേസെടുത്തു  samajvadhi party news
സമാജ്‌വാദി പാർട്ടി നേതാവ് അഫാഖ് ഖാനെതിരെ ലൈംഗിക ചൂഷണത്തിന് കേസെടുത്തു

By

Published : Dec 12, 2019, 12:51 PM IST

ലക്‌നൗ :സമാജ്‌വാദി പാർട്ടി നേതാവ് അഫാഖ് ഖാനെതിരെ ലൈംഗിക ചൂഷണത്തിന് കേസെടുത്തു. 2014 മുതൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയുമെന്നാണ് സ്‌ത്രീയുടെ പരാതി.

വിവാഹിതനും എട്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി. ആറ് വർഷമായി ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും തന്നെ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ്. തന്നെ ബന്ദിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ ഗുരുതരമായ അസുഖം ബാധിച്ചതിനാൽ അയാളുടെ പിടിയിൽ നിന്ന് മോചിതനാകാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതിൽ നിന്നും പിന്മാറിയാൽ തോക്കെടുത്ത് കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരിയായ സ്‌ത്രീ പറയുന്നു. പിതാവിന്‍റെ മരണശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് സമാജ്‌വാദി യുവജനസഭാ നേതാവ് അഫാഖ് ഖാനുമായി താൻ ബന്ധത്തിലാവുന്നതെന്നും യുവതി പറഞ്ഞു.

ഡിസംബർ നാലിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സെക്ഷൻ 342 , 376 , 500 ,508 എന്നീ വകുപ്പുകൾ പ്രകാരം ചിബ്രാമു പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം പൂർത്തിയാൽ ഉടൻ ഞങ്ങൾ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details