ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും അദ്ദേഹം വെന്‍റിലേറ്ററിന്‍റെ പിന്തുണയിൽ തുടരുകയാണ്.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി - എസ്. പി ബാലസുബ്രഹ്മണ്യം
ആരോഗ്യ നില സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും അദ്ദേഹം വെന്‍റിലേറ്ററിന്‍റെ പിന്തുണയിൽ തുടരുകയാണ്.
എസ്. പി . ബി
അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യസ്ഥിതി സംബന്ധിച്ച എല്ലാ വിവരങ്ങളും കുടുംബവുമായി പങ്കുവെക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്‌പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.