അതിര്‍ത്തിയില്‍ ജനനം; കുഞ്ഞിന് പേര് 'ബോര്‍ഡര്‍'
ഇന്ത്യ-നേപ്പാൾ അതിർത്തിയിലാണ് കുഞ്ഞ് ജനിച്ചത്. സമാജ് വാദി പാർട്ടി 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചു
കുഞ്ഞിന് പേര് 'ബോർഡർ'; ധനസഹായം പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി
ലഖ്‌നൗ: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ജനിച്ച 'ബോർഡർ' എന്ന ആൺകുഞ്ഞിന് സമാജ് വാദി പാർട്ടി 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവിന്‍റെ നിർദേശപ്രകാരം എംഎൽഎ രാജ്‌പാൽ കശ്യപ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതായി പാർട്ടിയുടെ ജില്ലാ പ്രസിഡന്‍റ് ലക്ഷ്‌മി നരേൻ യാദവ് അറിയിച്ചു. മോതിപൂർ തഹ്‌സിലിലെ പൃഥ്വിപുര സ്വദേശികളായ കുടുംബത്തിന് പണം നൽകും. ശനിയാഴ്‌ചയാണ് ജൻതാര എന്ന യുവതി കുഞ്ഞിന് ജന്മം നൽകിയത്.