ന്യൂഡല്‍ഹി: ചെന്നൈ സബര്‍ബന്‍ തീവണ്ടികളില്‍ തിരക്കില്ലാത്ത സമയങ്ങളില്‍ വനിതകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി. നവംബര്‍ 23 മുതലാണ് പ്രവൃത്തി ദിവസങ്ങളിലും ഞായറാഴ്‌ചകളിലും തിരക്കൊഴിഞ്ഞ സമയങ്ങളിലും വനിതകള്‍ക്ക് യാത്ര ചെയ്യാന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അനുമതി നല്‍കിയത്. ഇത്തരമൊരു തീരുമാനം വനിതാ യാത്രക്കാര്‍ക്ക് യാത്രാ സുരക്ഷിതത്വവും, സൗകര്യപ്രദവുമായിരിക്കുമെന്ന് റെയില്‍വെ മന്ത്രി ട്വീറ്റ് ചെയ്‌തു.
ചെന്നൈ സബര്‍ബന്‍ തീവണ്ടികളില്‍ നവംബര്‍ 23 മുതല്‍ വനിതകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി - പീയുഷ് ഗോയല്‍
നവംബര്‍ 23 മുതല്‍ വനിതകള്‍ക്ക് പ്രവൃത്തി ദിവസങ്ങളിലും ഞായറാഴ്‌ചകളിലും തിരക്കൊഴിഞ്ഞ സമയങ്ങളിലും യാത്ര ചെയ്യാനാണ് അനുമതി
ചെന്നൈ മേഖലയിലെ സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം ദിവസം 244 ആയി ദക്ഷിണ റെയില്‍വെ ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യാത്രe സൗകര്യം കണക്കിലെടുത്താണ് റെയില്‍വെയുടെ തീരുമാനം. പുലര്‍ച്ചെ തൊട്ട് 7മണി വരെയും, 10 മണി തൊട്ട് വൈകുന്നേരം 4.30 വരെയും, രാത്രി 7.30 മുതലുമാണ് വനിതാ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചോ, സിംഗിള്‍ യാത്ര ടിക്കറ്റ് ഉപയോഗിച്ചോ യാത്ര ചെയ്യാന്‍ ഇവര്‍ക്ക് അനുവാദമുണ്ടെന്ന് റെയില്‍വെ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.