തഞ്ചാവൂർ:ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം നേരിടാന്‍ ബ്രഹ്മോസ് മിസൈല്‍ സൂപ്പര്‍ സോണിക് മിസൈലുകള്‍ ഘടിപ്പിച്ച സുഖോയ്-30 എംകെഐ വിമാനമാണ് ഇന്ത്യന്‍ വ്യോമ സേന തഞ്ചാവൂരിലെ എയര്‍ഫോഴ്സ് താവളത്തില്‍ എത്തിച്ചിരിക്കുന്നത്.
ചൈനയെ ഞെട്ടിക്കാന്‍ സുഖോയ് പോര്‍ വിമാനവുമായി ഇന്ത്യ - ടൈഗര്‍ ഷാര്‍ക്ക്
വ്യോമ പ്രതിരോധം, കര ആക്രമണം, സമുദ്ര ദൗത്യങ്ങൾ എന്നിവ ഏറ്റെടുക്കാൻ കഴിവുള്ള അത്യാധുനിക കാലാവസ്ഥാ വിമാനമാണിത്
വ്യോമ പ്രതിരോധം, കര ആക്രമണം, സമുദ്ര ദൗത്യങ്ങൾ എന്നിവ ഏറ്റെടുക്കാൻ കഴിവുള്ള അത്യാധുനിക കാലാവസ്ഥാ വിമാനമാണിത്. സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രപ്രദേശത്തും ശത്രുവിന്‍റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ സാധിക്കുന്ന 18 സുഖോയ് വിമാനങ്ങളാണ് ഒരു സ്ക്വഡറോണ്‍ ദളത്തില്‍ ഉണ്ടാകുക.
സ്ക്വഡറോണ്‍ സുഖോയ് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന ടൈഗര്‍ ഷാര്‍ക്ക് എന്നാണ് വിളിക്കുന്നത്. 18 വിമാനങ്ങളില്‍ ആറ് വിമാനങ്ങളാണ് തിങ്കളാഴ്ച തഞ്ചാവൂരില്‍ എത്തിയത്. ബാക്കിയുള്ളവ ഈ വര്‍ഷം അവസാനം തഞ്ചാവൂരിലെത്തും.