കേരളം

kerala

ETV Bharat / bharat

സോപൂർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു - wreath-laying ceremony

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പട്ടണത്തിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാരാണ് കൊല്ലപ്പെട്ടത്

Sopore terrorist attack  crpf  wreath-laying ceremony  പുഷ്പചക്രം സമര്‍പ്പിച്ചു
പുഷ്പചക്രം സമര്‍പ്പിച്ചു പുഷ്പചക്രം സമര്‍പ്പിച്ചു

By

Published : Apr 19, 2020, 9:15 PM IST

ശ്രീനഗർ (ജമ്മു കശ്മീർ):സോപൂർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) ഉദ്യോഗസ്ഥര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥനാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പട്ടണത്തിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ പരിക്കേറ്റ രണ്ട് സിആർ‌പി‌എഫ് ഉദ്യോഗസ്ഥര്‍ ശസ്‌ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിഹാറിലെ വൈശാലി സ്വദേശിയായ രാജീവ് ശർമ(42), മഹാരാഷ്ട്രയിലെ ബുൾദാനിൽ നിന്നുള്ള സി.ബി ഭകരെ(38), ഗുജറാത്തിലെ സബർകന്തയിൽ നിന്നുള്ള പർമർ സ്റ്റയപാൽ സിംഗ്(28) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details