മുംബൈ: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബോളിവുഡ് നടന്‍ സോനു സൂദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തൊടെയെന്ന് പരിഹസിച്ച് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയില്‍ സഞ്ജയ് റാവത്ത് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനമുള്ളത്. സോനു സൂദ് ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മുംബൈയുടെ സെലിബ്രിറ്റി മാനേജരായി സോനു മാറുമെന്നും സാമ്നയില്‍ പറയുന്നു.
കൊവിഡ് പിടിമുറുക്കിയ ശേഷം പെട്ടന്നൊരു ദിവസം സോനു സൂദെന്ന മഹാത്മാവ് ഉയര്‍ന്നുവന്നു. സോനു സൂദിന് മാത്രം എങ്ങനെയാണ് ലോക്ക് ഡൗണ്‍ കാലത്ത് ബസുകള്‍ നിറത്തിലിറക്കാന്‍ അനുമതി ലഭിച്ചത്. ആരാണ് ബസുകള്‍ക്ക് സഞ്ചാരാനുമതി നല്‍കിയതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. സോനു സൂദ് നല്ല നടനാണ്. വ്യത്യസ്തനായ സംവിധായകനാണ്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നല്ലതാണ്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയം നടപ്പാക്കുന്ന ഒരു സംവിധായകന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും റാവത്ത് പറഞ്ഞു.