കേരളം

kerala

ETV Bharat / bharat

ദേശീയ പൗരത്വ രജിസ്റ്റര്‍ ; കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് സോണിയാഗാന്ധി

ഈമാസം 25 നാണ് യോഗം ചേരുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്ന് അടുത്തിടെ ആര്‍.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം.

ദേശീയ പൗരത്വ രജിസ്റ്റര്‍ ;  മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് സോണിയാഗാന്ധി

By

Published : Oct 23, 2019, 5:58 PM IST

ന്യൂഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. ഈമാസം 25 നാണ് യോഗം ചേരുന്നത്. എന്‍.ആര്‍.സി വിഷയത്തില്‍ തുടക്കം മുതല്‍ കേന്ദ്രവുമായി തര്‍ക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേന്ദ്രസര്‍ക്കാര്‍ വിഷയം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്ന് അടുത്തിടെ ആര്‍.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിനു ശേഷം കേന്ദ്രം എന്‍.ആര്‍.സി നടപ്പില്‍ വരുത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ജനുവരി എട്ടിനാണ് 2016ലെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കുന്നത്. 2014 ഡിസംബര്‍ 31ന് മുന്‍പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍ , അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലീം വിശ്വാസികളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. 2019 ആഗസ്റ്റ് 31നാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.

ABOUT THE AUTHOR

...view details