ഡൽഹി: പ്രതിസന്ധി ഘട്ടത്തിൽ പെട്രോളിന്‍റെയും ഡീസലിന്റെയും വില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം തീർത്തും വിവേകശൂന്യമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. തുടർച്ചയായ പത്താം ദിവസവും പെട്രോൾ, ഡീസൽ വില ഉയർത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി പ്രതികരിച്ചത്.
ഇന്ധനവില വർധന; കേന്ദ്ര തീരുമാനം വിവേകശൂന്യമെന്ന് സോണിയ ഗാന്ധി - പ്രധാനമന്ത്രി നരേന്ദ്ര മോദി
എക്‌സൈസ് തീരുവ വർധിപ്പിച്ചും പെട്രോളിന്‍റെയും ഡീസലിന്റെയും വില കൂട്ടിയും 2.6 ലക്ഷം കോടി രൂപ അധിക വരുമാനം സർക്കാർ നേടിയിട്ടുണ്ടെന്നും സോണിയ ഗാന്ധി ആരോപിച്ചു
എക്‌സൈസ് തീരുവ വർധിപ്പിച്ചും പെട്രോളിന്‍റെയും ഡീസലിന്റെയും വില കൂട്ടിയും 2.6 ലക്ഷം കോടി രൂപ അധിക വരുമാനം സർക്കാർ നേടിയിട്ടുണ്ടെന്നും സോണിയ ഗാന്ധി ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ മുന്നോട്ട് പോകാനുള്ള കഴിവിൽ സാമ്പത്തിക നേട്ടങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ പെട്രോൾ വില ലിറ്ററിന് 5.45 രൂപയും ഡീസൽ വില ലിറ്ററിന് 5.8 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.