ന്യൂഡൽഹി: രാജ്യം കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനിടെ ചെറുകിട- ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് പോരാട്ടത്തിനൊപ്പം സാമ്പത്തിക രംഗത്തെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയും ഇടപെടല്‍ നടത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു - ലോക്ക് ഡൗൺ
ലോക്ക് ഡൗൺ തുടരുന്ന ഓരോ ദിവസവും ചെറുകിട- ഇടത്തരം വ്യവസായ മേഖലയിൽ 30,000 കോടി രൂപയുടെ ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് സോണിയ കത്തിൽ ചൂണ്ടിക്കാട്ടി
രാജ്യത്തിന്‍റെ ജിഡിപിയുടെ മൂന്നിലൊന്ന് ഭാഗം ചെറുകിട- ഇടത്തരം വ്യവസായ മേഖലയുടെ സംഭാവനയാണെന്നും കയറ്റുമതിയുടെ 50 ശതമാനവും ഈ മേഖലയില്‍ നിന്നാണെന്നും സോണിയ കത്തിൽ ചൂണ്ടികാട്ടി. 11 കോടിയിലധികം ആളുകളാണ് ഈ മേഖലയിലെ ജീവനക്കാർ. തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന 6.3 കോടി ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണ അത്യാവശ്യമാണെന്നും ലോക്ക് ഡൗണിന്‍റെ ഓരോ ദിവസവും 30,000 കോടി രൂപയുടെ ബാധ്യതയാണ് ഈ മേഖലയിൽ വരുന്നതെന്നും സോണിയ അറിയിച്ചു. അതോടൊപ്പം തന്നെ 11 കോടി ജനങ്ങൾ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍. ഈ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ തൊഴിൽ സുരക്ഷാ പാക്കേജും ഒരു ലക്ഷം കോടിയുടെ ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ടും പ്രഖ്യാപിക്കണമെന്നും കത്തിൽ പറയുന്നു.