ന്യൂഡല്‍ഹി: കൊവിഡ് 19നെ നേരിടാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് സോണിയ ഗാന്ധിയുടെ കത്ത്. കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സംസ്ഥാന സർക്കാർ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. രോഗ നിരീക്ഷണം വർധിപ്പിക്കുന്നതും പരിശോധനാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും രോഗത്തെ നേരത്തെ കണ്ടെത്താന്‍ സഹായിക്കും. ജനങ്ങള്‍ക്ക് ആവശ്യമായതെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കത്തിൽ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.
കൊവിഡ് 19; കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് സോണിയ ഗാന്ധിയുടെ കത്ത് - സോണിയ ഗാന്ധിയുടെ കത്ത്
കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സംസ്ഥാന സർക്കാർ നടപ്പാക്കേണ്ടത് അത്യാവശ്യമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി
കൊവിഡ് 19; കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് സോണിയ ഗാന്ധിയുടെ കത്ത്
മാസ്ക്, കൈയ്യുറ ഉള്‍പ്പെടെയുള്ള സ്വയം സംരക്ഷണ ഉല്‍പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കളുടെ ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. സ്വയം സംരക്ഷണ ഉല്‍പന്നങ്ങളുടെ വിതരണം ഉറപ്പാക്കണമെന്നും കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയുന്നതിന് നടപടികൾ ആരംഭിക്കണമെന്നും സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചു.