കേരളം

kerala

ETV Bharat / bharat

സോണിയ ഗാന്ധി ആശുപത്രിയില്‍ തുടരുന്നു; വയറ്റില്‍ അണുബാധയെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

കോൺഗ്രസ് അധ്യക്ഷയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു

Sonia Gandhi  Sonia Gandhi admitted  Sonia Gandhi health  സോണിയ ഗാന്ധി  കോൺഗ്രസ് അധ്യക്ഷ  സോണിയ ഗാന്ധി ആശുപത്രിയില്‍
സോണിയ ഗാന്ധി ആശുപത്രിയില്‍ തുടരുന്നു; വയറ്റില്‍ അണുബാധയെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

By

Published : Feb 4, 2020, 2:34 AM IST

ന്യൂഡല്‍ഹി: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വയറ്റിലെ അണുബാധയ്ക്ക് ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിക്കൊപ്പം ആശുപത്രിയിലുണ്ട്.
ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ശാരീരകാസ്വാസ്ഥ്യത്തെ തുടർന്ന് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിലെ അണുബാധയാണ് സോണിയെ ബാധിച്ചതെന്നും ഇതിന്‍റെ ചികിത്സ തുടരുകയാണെന്നും ഗംഗാറാം ആശുപത്രിയിലെ ഡോ.ഡി.എസ് രാണ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കേന്ദ്ര ബജറ്റ് അവതരണ ദിവസം പാർലമെന്‍റില്‍ എത്താനും സോണി ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല.

ABOUT THE AUTHOR

...view details