കേരളം

kerala

ETV Bharat / bharat

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും - Sonia Gandhi

പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതുവരെ സോണിയ തുടരണമെന്ന് ആവശ്യപ്പെട്ട് സമിതിയില്‍ പ്രമേയം പാസാക്കി. പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി സമ്മേളം വിളിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

സോണിയ ഗാന്ധി  Sonia Gandhi to continue as Congress interim president  സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റായി തുടരും  കോൺഗ്രസ് ഇടക്കാല അധ്യക്ഷ  Sonia Gandhi  Congress interim president
സോണിയ ഗാന്ധി

By

Published : Aug 24, 2020, 7:15 PM IST

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്‍റായി സോണിയ ഗാന്ധി തുടരും. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന വരെ സോണിയ തുടരണമെന്ന് ആവശ്യപ്പെട്ട് സമിതിയില്‍ പ്രമേയം പാസാക്കി. പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി സമ്മേളം വിളിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മറ്റിയില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എ.കെ ആന്‍റണി, മൻമോഹൻ സിങ് എന്നിവർ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കരുതെന്ന് ഇരു നേതാക്കളും സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.കപില്‍ സിബല്‍ ഉള്‍പ്പെടെ 23 നേതാക്കളാണ് സ്ഥിരം അധ്യക്ഷന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details