ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണത്തെ തുടർന്ന് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ഡൽഹി വിടുന്നു. ഇന്ന് ഉച്ചക്ക് ശേഷം ഡൽഹിയിൽ നിന്ന് മാറി ഗോവയിലേക്കോ ചെന്നേയിലേക്കോ പോയേക്കും. രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ സോണിയ ഗാന്ധിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യം പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വായുമലിനീകരണം; സോണിയ ഗാന്ധി ഡൽഹി വിടുന്നു - ഡൽഹി വിട്ടുനിൽക്കണമെന്ന് നിർദേശം
ആസ്‌മയും നെഞ്ചിൽ അണുബാധയെയും തുടർന്ന് ചികിത്സയിലാണ് സോണിയ ഗാന്ധി.
ബിഹാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്‌ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വരുന്ന സാഹചര്യം കൂടി നിലവിലുണ്ട്. ജൂലൈ 30ന് വൈകുന്നേരം സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 12ന് കൂടുതൽ വൈദ്യപരിശോധനയ്ക്കായി സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വിദേശത്തേക്ക് പോയിരുന്നു.
സെപ്റ്റംബർ 14 മുതൽ 23 വരെ നടന്ന പാർലമെന്‍റ് മൺസൂൺ സെഷനിൽ ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം ജനുവരിയിലും സോണിയ ഗാന്ധി ഗോവയിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തിരുന്നു.