ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ തീരുമാനമെടുക്കുന്നതിനായി 11 അംഗ ഉപദേശക സമിതിയെ നിയോഗിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി. ചിദംബരം, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടുന്ന 11 അംഗ ഉപദേശക സമിതിയാണ് രൂപീകരിച്ചത്. ഇവര്‍ക്കു പുറമെ കെ.സി വേണുഗോപാല്‍, മനീഷ് തിവാരി, ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല, പ്രവീൺ ചക്രവർത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹൻ ഗുപ്‌ത എന്നിവരാണ് സമിതിയിലുള്ളത്.
കോണ്‍ഗ്രസില്‍ ഉപദേശക സമിതിയെ നിയോഗിച്ചു - sonia gandhi
മൻമോഹൻ സിങ്, പി. ചിദംബരം, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാല്‍, മനീഷ് തിവാരി, ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല, പ്രവീൺ ചക്രവർത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹൻ ഗുപ്‌ത എന്നിവരാണ് ഉപദേശക സമിതിയിലെ അംഗങ്ങൾ.
കോൺഗ്രസില്‍ 11 അംഗ ഉപദേശക സമിതിയെ നിയോഗിച്ച് സോണിയ ഗാന്ധി
വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി എല്ലാ ദിവസവും വെർച്വൽ കൂടിക്കാഴ്‌ച ഉണ്ടായിരിക്കുമെന്ന് കോൺഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കൊവിഡ് 19 വ്യാപനത്തിനെതിരെ പോരാടാൻ ലോക്ക് ഡൗണില്‍ കോൺഗ്രസ് നിരവധി നിര്‍ദേശങ്ങൾ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. കൊവിഡ് എന്ന മഹാമാരിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.