ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ഹരിയാന കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി നിയമിച്ചു. എംഎൽഎമാർ ഏകകണ്‌ഠേന പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഭുപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചത്. ഇതോടെ നിയമസഭയിൽ ഹൂഡ പ്രതിപക്ഷ നേതാവായിരിക്കുമെന്ന് ഹരിയാന എഐസിസിയുടെ ചുമതലയുള്ള ഗുലാം നബി ആസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൂഡയുടെയും ഹരിയാന കോൺഗ്രസ് മേധാവി കുമാരി സെൽജയുടെയും പ്രവർത്തനങ്ങള്‍ മികച്ചതായിരുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
ഹരിയാനയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി ഭുപീന്ദര്‍ സിംഗ് ഹൂഡ - ex-CM Bhupinder Hooda latest news
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ഹരിയാനയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി ഭുപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചത്
![ഹരിയാനയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി ഭുപീന്ദര്‍ സിംഗ് ഹൂഡ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4940037-186-4940037-1572693229443.jpg)
ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് തൻവാറിനെ മാറ്റി കുമാരി സെൽജയെ സംസ്ഥാന പാർട്ടി മേധാവിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചിരുന്നു. പിന്നീട് തൻവാർ പാർട്ടി വിടുകയും ചെയ്‌തു. അതുപോലെ സിഎൽപി നേതാവായിരുന്ന ചൗധരിക്ക് പകരം ഹൂഡയെയും ഏർപ്പെടുത്തി. 90 അംഗ നിയമസഭയിൽ ബിജെപിക്ക് നാല്‍പ്പതും സഖ്യകക്ഷിയായ ജെജെപിക്ക് പത്തും പ്രാതിനിധ്യമാണുള്ളത്. 31 അംഗങ്ങളാണ് കോൺഗ്രസിൽ നിന്നുള്ളത്. ഇന്ത്യൻ നാഷണൽ ലോക്‌ദലിനും (ഐഎൻഎൽഡി) ഹരിയാന ലോഖിത് പാർട്ടിക്കും ഓരോ സീറ്റുകളാണ് ലഭിച്ചത്. ഇതു കൂടാതെ ഏഴ് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ച് സഭയിലുണ്ട്.