കേരളം

kerala

ETV Bharat / bharat

സോന്‍ഭദ്ര കൂട്ടക്കൊല; മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക ഇന്ന് വീണ്ടും ഉംഭയിൽ - സോന്‍ഭദ്ര കൂട്ടക്കൊല

സംഘര്‍ഷമുണ്ടായ ഉംഭ ഗ്രാമത്തിലെത്താനുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ ശ്രമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞിരുന്നു

പ്രിയങ്ക ഗാന്ധി

By

Published : Aug 13, 2019, 9:38 AM IST

ലക്നൗ : സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ നേരിട്ട് കാണാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടുമെത്തും. സംഘര്‍ഷമുണ്ടായ ഉംഭ ഗ്രാമത്തിലെത്താനുള്ള പ്രിയങ്കയുടെ ശ്രമം നേരത്തേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. തുടർന്ന് മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസില്‍ പ്രതിഷേധം നടത്തിയ പ്രിയങ്കയെ മരിച്ചവരുടെ ബന്ധുക്കള്‍ ഗസ്റ്റ് ഹൗസില്‍ എത്തിയാണ് കണ്ടത്. മരിച്ചവരുടെ കുടംബങ്ങള്‍ക്ക് പ്രിയങ്ക പ്രഖ്യപിച്ച 10 ലക്ഷം രൂപയും കോണ്‍ഗ്രസ് നൽകിയിരുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവനും, കൂട്ടാളികളും നടത്തിയ വെടിവെയ്പില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ പത്ത് ആദിവാസികളാണ് സോന്‍ഭദ്രയിലെ ഉംഭഗ്രാമത്തില്‍ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details