പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ട പിതാവിന്‍റെ കഴുത്തറുത്ത് മകന്‍ - പിതാവിന്‍റെ കഴുത്തറുത്ത് മകന്‍
ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും ചികിത്സയിലാണെന്നും അമീറിന്‍റെ കുടുംബം പറഞ്ഞതായി ഇൻസ്പെക്ടർ അരവിന്ദ് മോഹൻ ശർമ പറഞ്ഞു.
മീററ്റ്: പബ്ജി കളിക്കരുതെന്ന് പറഞ്ഞതിന് പിതാവിന്‍റെ കഴുത്ത് അറുത്ത് യുവാവ്. മീററ്റിലാൻ് സംഭവം നടന്നത്. ചൈനീസ് ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജി കളിക്കരുതെന്ന് പറഞ്ഞതിനാണ് പിതാവിനെ അമീര്‍ എന്ന യുവാവ് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തത്. സംഭവത്തിൽ പിതാവിന് സാരമായി പരിക്കേറ്റു. പിന്നീട് അമീർ കത്തികൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അച്ഛന്‍ ഇര്‍ഫാനെയും അമീറിനെയും മീററ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ ഖാർഖോദ പട്ടണത്തിലെ ജാംനഗറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഉടൻ പൊലീസിനെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും ചികിത്സയിലാണെന്നും അമീറിന്‍റെ കുടുംബം പറഞ്ഞതായി ഇൻസ്പെക്ടർ അരവിന്ദ് മോഹൻ ശർമ പറഞ്ഞു.