കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകന്‍ - son removes mother from home
വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും സ്ത്രീയെ സ്വീകരിച്ചില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു
![കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകന്‍ covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:07:46:1595745466-8168249-569-8168249-1595683266795.jpg)
ഹൈദരാബാദ്: കൊവിഡിനുള്ള ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ 55 വയസുകാരിയെ സ്വീകരിക്കാന്‍ തയ്യാറാകാതെ മകനും മരുമകളും. ഹൈദരാബാദിലെ ഫിലിംനഗറിലാണ് സംഭവം. വീട്ടില്‍ കയറ്റാത്തതിനാല്‍ പെരുവഴിയിലാണ് ഈ അമ്മ. മകനും മരുമകളും വീട് പൂട്ടി പോയതിനാല്‍ സ്ത്രീ റോഡരികില്‍ ഇരിക്കുകയായിരുന്നു. വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും സ്ത്രീയെ സ്വീകരിച്ചില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തനിക്ക് നീതിലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ത്രീ അധികൃതരോട് ആവശ്യപ്പെട്ടു.