ന്യൂഡൽഹി:ഇന്ത്യയില്‍ കൊവിഡ്19 രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ രൺദീപ് ഗുലേറിയ. സമൂഹ വ്യാപനം ആരംഭിച്ചതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വൈറസ് ഹോട്ടസ്പോട്ടായി പ്രഖ്യാപിച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനുമിടയില്‍: എയിംസ് ഡയറക്ടർ - എയിംസ് ഡയറക്ടർ
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി വളരെ മികച്ചതാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ രൺദീപ് ഗുലേറിയ
![ഇന്ത്യയിലെ കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനുമിടയില്‍: എയിംസ് ഡയറക്ടർ Randeep Guleria AIIMS Director COVID 19 Novel Coronavirus Hotspots Stage Two Stage Three കൊവിഡ് 19 എയിംസ് ഡയറക്ടർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ രൺദീപ് ഗുലേറിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6692305-988-6692305-1586229335067.jpg)
കൊവിഡ് 19ന്‍റെ രണ്ടാം ഘട്ടത്തില്‍ വിദേശത്ത് നിന്ന് വന്നവർക്കും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്കുമാണ് രോഗം പടർന്നത്.എന്നാല്‍ മൂന്നാം ഘട്ടം അപകടകരമാണ്.അണുബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുന്നതും അവസ്ഥ കൂടുതല്‍ സങ്കീർണമാക്കും.
മൂന്നാം ഘട്ടത്തിൽ രോഗബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത ആളുകളിലും അണുബാധ പടരാൻ തുടങ്ങും .അതോടെ അണുബാധയുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ലോക്‌ഡൗൺ ശരിയായി പാലിക്കുന്നതിലൂടെ മാത്രമേ വൈറസ് പടരുന്നത് തടയാൻ കഴിയൂ. അതിനാൽ ആളുകൾ വീട്ടിൽ തന്നെ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.