ഇന്ത്യയില്‍ ചിലര്‍ക്ക് ഹിന്ദുവെന്ന വാക്കിനോട് അലര്‍ജിയാണെന്ന് വെങ്കയ്യ നായിഡു - Some people in India allergic to word Hindu: Venkaiah Naidu
മതേതര സംസ്‌കാരം ഇന്ത്യന്‍ ധാര്‍മികതയുടെ ഭാഗമാണെന്നും വെങ്കയ്യ നായിഡു
ചെന്നൈ: ഇന്ത്യയിലെ ചിലർക്ക് ഹിന്ദു എന്ന വാക്കിനോട് പോലും അലർജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം എന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമകൃഷ്ണ മഠത്തിന്‍റെ തമിഴ് പ്രതിമാസ മാസികയായ ശ്രീരാമകൃഷ്ണ വിജയത്തിന്‍റെ ശതാബ്ദിയും സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷികവും ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നായിഡു. മതേതരത്വം എന്നാല്‍ മറ്റ് മതങ്ങളെ അപമാനിക്കുക എന്നല്ല അര്‍ത്ഥമെന്നും മതേതര സംസ്‌കാരം ഇന്ത്യൻ ധാർമികതയുടെ ഭാഗമാണെന്നും നായിഡു പറഞ്ഞു.