മുംബൈ:മഹാരാഷ്‌ട്രയിലെ 105 ബിജെപി എംഎൽഎമാരിൽ ചിലർ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഈ പേരുകൾ പുറത്തു പറഞ്ഞാൽ രാജസ്ഥാൻ രാഷ്‌ട്രീയത്തിൽ ഞെട്ടലുണ്ടാക്കുമെന്നും മന്ത്രിയും കോൺഗ്രസ് നേതാവുമായ യശോമതി താക്കൂർ പറഞ്ഞു. നിലവിലെ മഹാരാഷ്‌ട്രയിലെ സർക്കാർ സുസ്ഥിരമാണ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചതോടെ പുതിയ ഫോർമുലയാണ് രാജ്യത്തിന് മുന്നിൽ വെച്ചതെന്നും യശോമതി താക്കൂർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സർക്കാർ സുസ്ഥിരമെന്ന് കോൺഗ്രസ് - മുംബൈ
നിലവിൽ മഹാരാഷ്‌ട്രയിലെ സർക്കാർ സുസ്ഥിരമാണെന്നും സംസ്ഥാനം പുതിയ ഫോർമുലയാണ് രാജ്യത്തിന് മുന്നിൽ വെച്ചതെന്നും യശോമതി താക്കൂർ പറഞ്ഞു.
മഹാരാഷ്ട്രയിൽ 105ഓളം ബിജെപി എംഎൽഎമാർ ബന്ധപ്പെട്ടുവെന്ന് കോൺഗ്രസ്
മുൻ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്‌നാവിസ് ചുറ്റും ഇപ്പോഴുള്ളത് അപരിചിതരാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും രാജിവെച്ച നേതാക്കന്മാരെ ഉന്നം വെച്ച് യശോമതി താക്കൂർ പറഞ്ഞു. അധികാരത്തിന് വേണ്ടിയുള്ള മോശമായ രാഷ്‌ട്രീയമാണ് കർണാടകയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.