ഹൈദരാബാദ്: തെലങ്കാനയിൽ ദുർമന്ത്രവാദം ആരോപിച്ച് ബന്ധുക്കൾ യുവാവിനെ തീക്കൊളുത്തി കൊന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പവൻ കുമാറിനാണ് ദാരുണാന്ത്യം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തെലങ്കാനയിലെ ജഗ്‌തിയിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്.
തെലങ്കാനയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബന്ധുക്കൾ തീകൊളുത്തി കൊന്നു - തെലങ്കാനയിൽ ദുർമന്ത്രവാദം ആരോപിച്ച് കൊല
യുവാവിനെ മുറിയിൽ പൂട്ടയിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു
പവൻ കുമാറിന്‍റെ ബന്ധുക്കളിൽ ഒരാൾ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന് പിന്നാലെ പവനും ഭാര്യയും അനുശോചനം അറിയിക്കാൻ മരിച്ചയാളുടെ വീട്ടിലേക്ക് പോകുകയും ചെയ്‌തു. എന്നാൽ പവൻ ആഭിചാരം ചെയ്‌തതാണ് മരണകാരണമെന്ന് മരിച്ചയാളുടെ സഹോദരി ആരോപിച്ചു.
കുപിതയായ സ്ത്രീ പവനെ ഒരു മുറിക്കുള്ളിൽ പൂട്ടിയിടുകയും ചുറ്റിനും പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയും ചെയ്‌തു. പവന്‍റെ ഭാര്യ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തെങ്കിലും പവൻ കൊല്ലപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസിന് പവന്‍റെ മൃതശരീരമാണ് മുറിക്കുള്ളിൽ നിന്ന് പുറത്തെടുക്കാനായത്.