കേരളം

kerala

ETV Bharat / bharat

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ ശേഖരിച്ച യുവാവ് അറസ്റ്റില്‍ - ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം സ്ത്രീകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ ശേഖരിച്ചിട്ടുണ്ട്

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

By

Published : Aug 24, 2019, 4:08 PM IST

ഹൈദരാബാദ്:ഹോട്ടലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ ശേഖരിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മിയാപൂര്‍ പൊലീസാണ് തമിഴ്നാട് സ്വദേശിയായ രാജുവിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ചത്. ജോലിക്കായി വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്ന സ്ത്രീകളുടെ ബയോഡാറ്റകള്‍ പരിശോധിച്ച ശേഷം ഇയാള്‍ അര്‍ച്ചന ജഗദീഷ് എന്ന പേരില്‍ വനിത ഹ്യൂമണ്‍ റിസോഴ്സ് മാനേജറായി സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെടുകയും നക്ഷത്ര ഹോട്ടലുകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ജോലി ലഭിക്കുന്നതിന് നിരവധി കടമ്പകള്‍ ഉണ്ടെന്നും അതിനായി വാട്സ് ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നും ഇയാള്‍ ധരിപ്പിച്ചു. ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച ശേഷം പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ തട്ടിപ്പിന് ഇരയായ ഹൈദരാബാദ് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മിയാപൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇയാളുടെ പക്കലുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details