സോഫ്റ്റ്‌വെയർ ജീവനക്കാരൻ കർണാടകയിൽ സ്വയം വെടിവച്ച് മരിച്ചു - bihar native software employee shot himself
സോഫ്റ്റ്‌വെയർ ജീവനക്കാരനായ ബീഹാർ സ്വദേശി വായ്‌പാപ്രശ്നം മൂലമാണ് ആത്മഹത്യ ചെയ്‌തത്.
സോഫ്റ്റ്‌വെയർ ജീവനക്കാരൻ കർണാടകയിൽ സ്വയം വെടിവച്ച് മരിച്ചു
പട്‌ന:സോഫ്റ്റ്‌വെയർ ജീവനക്കാരൻ കർണാടകയിലെ കോലാറിൽ സ്വയം വെടിവച്ച് മരിച്ചു. ബാംഗ്ലൂരിലെ മഹാദേവാപൂരിൽ താമസക്കാരനായിരുന്ന പ്രശാന്ത് കുമാർ എന്ന ബീഹാർ സ്വദേശിയാണ് ഒരു റിവോൾവറുപയോഗിച്ച് ആത്മഹത്യ ചെയ്തത്. വായ്പാപ്രശ്നമാണ് മരണകാരണമെന്ന് നിഗമനം.
ആത്മഹത്യാക്കുറിപ്പ് എഴുതിയശേഷമാണ് പ്രശാന്ത് കുമാർ വെടിവച്ച് മരിച്ചത്. സ്ഥലം എസ്.പി കാർത്തിക് റെഡ്ഡി സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം കോലാറിന്‍റെ പ്രാന്തപ്രദേശത്തുള്ള ആർ.എൽ ജല്ലപ്പ ആശുപത്രിയിൽ എത്തിച്ചു.