ശ്രീനഗർ: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കനത്ത മഞ്ഞുവീഴ്‌ചയും സമതല പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്‌ചയും മഴയും അനുഭവപ്പെട്ടു. വടക്കൻ കശ്‌മീരിലെ പ്രശസ്‌തമായ സ്‌കീ റിസോർട്ടിൽ തിങ്കളാഴ്‌ച രാത്രി കനത്ത മഞ്ഞുവീഴ്‌ചയുണ്ടായി.
കശ്‌മീർ താഴ്‌വരകളിൽ കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുന്നു - srinagar kashmir
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കനത്ത മഞ്ഞുവീഴ്‌ചയും സമതല പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്‌ചയും മഴയും അനുഭവപ്പെട്ടു
![കശ്‌മീർ താഴ്‌വരകളിൽ കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുന്നു Snowfall Snowfall, rains in Kashmir valley മഞ്ഞുവീഴ്‌ചയും മഴയും തുടരുന്നു Snowfall, rains srinagar kashmir ശ്രീനഗർ കശ്‌മീർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9646417-809-9646417-1606204654103.jpg)
കശ്‌മീർ താഴ്‌വരകളിൽ കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുന്നു
തെക്കൻ കശ്‌മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ ആറ് ഇഞ്ച് മഞ്ഞ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സോനമാർഗ്-സോജില ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞുവീഴ്‌ച മൂലം ശ്രീനഗർ-ലേ റോഡ് അടച്ചു. ബുധനാഴ്‌ച വരെ മഞ്ഞുവീഴ്‌ചയും മഴയും തുടരുമെന്ന് അധികൃതർ അറിയിച്ചു.