കേരളം

kerala

ETV Bharat / bharat

ഹിമാചലില്‍ മഞ്ഞുവീഴ്ചക്ക് തുടക്കം - മഞ്ഞുകാലം

മൈനസ് ഒന്ന് ഡിഗ്രി താപനില രേഖപ്പെടുത്തിയ കീലോങ്ങാണ് സംസ്ഥാനത്തെ ഏറ്റവും തണുപ്പേറിയ പ്രദേശം.

Kullu snow fall  kullu news  snowfall in kullu  snowfall in manali  snowfall in lahaul spiti  snowfall in himachal  Lady of Keylong  Himachal's Keylong sees season's first snowfall  കുളു മഞ്ഞു വീഴ്ച  ഹിമാചല്‍ പ്രദേശ്  കുളു മണാലി മഞ്ഞുവീഴ്ച  മഞ്ഞുകാലം  ഹിമാചലില്‍ മഞ്ഞുവീഴ്ച
ഹിമാചലില്‍ മഞ്ഞുവീഴ്ചക്ക് തുടക്കം

By

Published : Oct 26, 2020, 3:12 PM IST

ഷിംല:സീസണിലെ ആദ്യ മഞ്ഞുവീഴ്ചക്ക് സാക്ഷ്യം വഹിച്ച് ഹിമാചല്‍ പ്രദേശിലെ ലഹൗല്‍ സ്പിതിയിലെ കീലോങ്ങും സമീപ പ്രദേശങ്ങളും. സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറായി മഞ്ഞുവീഴ്ചയുണ്ട്. ലഹൗല്‍- സ്പിതി, കുളു, ചമ്പ, ഷിംല, സിര്‍മൗര്‍, കിന്നൗര്‍ ജില്ലകളിലാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്.

ഹിമാചലില്‍ മഞ്ഞുവീഴ്ചക്ക് തുടക്കം

മൈനസ് ഒന്ന് ഡിഗ്രി താപനില രേഖപ്പെടുത്തിയ കീലോങ്ങാണ് സംസ്ഥാനത്തെ ഏറ്റവും തണുപ്പേറിയ പ്രദേശം. കല്‍പയില്‍ 2.7 ഡിഗ്രിയും ധര്‍മശാലയില്‍ 11.6 ഡിഗ്രിയും മണാലിയില്‍ 4.2 ഡിഗ്രിയുമാണ് താപനില. ഷിംലയില്‍ 11.1 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഈ ആഴ്ച വരണ്ട കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details