ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കമ്മിഷണറായി എസ്.എൻ ശ്രീവാസ്തവയെ നിയമിച്ചു. നിലവില്‍ ഡല്‍ഹി പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള സപെഷ്യല്‍ കമ്മിഷണറാണ് എസ്.എൻ ശ്രീവാസ്തവ. മാർച്ച് 1 മുതല്‍ ശ്രീവാസ്തവ ചുമതലയേല്‍ക്കും. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവയെ അടിയന്തരമായി പുതിയ ചുമതലയിലേക്ക് നിയമിക്കുന്നതായി ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
എസ്.എൻ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചു - amulya patnaik
നിലവില്‍ ഡല്‍ഹി പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള സപെഷ്യല്‍ കമ്മിഷണറാണ് എസ്.എൻ ശ്രീവാസ്തവ. മാർച്ച് 1 മുതല്‍ ശ്രീവാസ്തവ ചുമതലയേല്‍ക്കും.
എസ്.എൻ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചു
സിആർപിഎഫ് ജമ്മു കശ്മീർ സോൺ സ്പെഷ്യല്‍ ഡിജിയായും നേരത്തെ ശ്രീവാസ്തവ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമൂല്യ പട്‌നായിക്കിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.