ന്യൂഡല്‍ഹി:സ്വര്‍ണ്ണ കടത്ത് കേസ് കേസ് ഗൗരവകരമായി കാണുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വി മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് മാറിനില്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെടാൻ പോകുന്നില്ലെന്നും വി. മുരളീധരൻ ഡല്‍ഹിയില്‍ പറഞ്ഞു.
യു.എ.ഇ. കോണ്‍സുലേറ്റിന്‍റെ പേരില്‍ വന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നേരത്തെ ചോദിച്ചിരുന്നു. ഐ.ടി. വകുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. അത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു കരാര്‍ ജീവനക്കാരി എങ്ങനെ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുപരിപാടികളുടെ മുഖ്യസംഘാടകയും നടത്തിപ്പുകാരിയുമായി മാറിയതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.