കേരളം

kerala

ETV Bharat / bharat

കശ്മീരിൽ എസ്എംഎസ് സേവനങ്ങൾ പുനഃസ്ഥാപിച്ചു - കശ്മീരിൽ ഇന്‍റെർനെറ്റ് വിലക്ക്

ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ, ലാൻഡ്‌ലൈൻ, മൊബൈൽ ഫോണുകൾ എന്നിവ നിരോധിച്ചത്

SMS Services  Broadband Internet  Government Hospital  Kashmir Valley  കശ്മീരിൽ എസ്എംഎസ് സേവനങ്ങൾ പുനസ്ഥാപിച്ചു  കശ്മീരിൽ ഇന്‍റെർനെറ്റ് വിലക്ക്  എസ്എംഎസ് സേവനങ്ങൾ പുനസ്ഥാപിച്ചു
കശ്മീരിൽ എസ്എംഎസ് സേവനങ്ങൾ പുനസ്ഥാപിച്ചു

By

Published : Jan 1, 2020, 10:37 AM IST

ശ്രീനഗര്‍: നാലര മാസത്തെ നിരോധനത്തിന് ശേഷം കശ്മീരിൽ ചൊവാഴ്ച അർധരാത്രി മുതൽ എല്ലാ മൊബൈൽ ഫോണുകളിലും എസ്എംഎസ് സൗകര്യം പുനഃസ്ഥാപിച്ചു. സർക്കാർ ആശുപത്രികളിൽ ഉണ്ടായിരുന്ന ഇന്‍റർനെറ്റ് വിലക്കും നീക്കി. ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇക്കാര്യം അറിയിച്ചത്

വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് അപേക്ഷകര്‍ക്കും മറ്റുമായി ഡിസംബര്‍ 10ന് എസ്എംഎസിന്‍റെ നിരോധനം ഭാ​ഗികമായി പിന്‍വലിച്ചിരുന്നു. ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ, ലാൻഡ്‌ലൈൻ, മൊബൈൽ ഫോണുകൾ എന്നിവ നിരോധിച്ചത്. ലാൻഡ്‌ലൈനുകളും പോസ്റ്റ്-പെയ്ഡ് സേവനങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളിൽ വിലക്ക് തുടരുകയായിരുന്നു.

അതേസമയം ഇന്‍റർനെറ്റ് ടച്ച് പോയിന്‍റുകൾ പോലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നിതിന് തടസമുണ്ടാകില്ലെന്നുമാണ് അധികൃതർ വാദിച്ചിരുന്നത്. എന്നാൽ വിലക്കിൽ രാജ്യമെമ്പാടും വലിയ വിവാദങ്ങളാണ് ഉണ്ടായത്.

ABOUT THE AUTHOR

...view details