ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ ഗായിക ആശാ ഭോസ്‌ലേക്ക് സഹായഹസ്തം നീട്ടി കേന്ദ്രമന്ത്രിയും അമേഠി എം പിയുമായ സ്മൃതി ഇറാനി. രാഷ്ട്രപതിഭവനിലെ അനുഭവത്തെ കുറിച്ച് ആശാ ഭോസ്‌ലേ തന്‍റെ ട്വിറ്ററില്‍ കുറിച്ചപ്പോഴാണ് സ്മൃതിയുടെ കരുതല്‍ പുറംലോകം അറിഞ്ഞത്.
തിരക്കില്‍ പകച്ചുപോയ ആശാ ഭോസ്‌ലേക്ക് രക്ഷകയായി സ്മൃതി ഇറാനി - Smrithi Irani
സ്മൃതിയുടെ കരുലതിനെ ആവോളം പുകഴ്ത്തി ഗായിക ആശാ ഭോസ്‌ലേയുടെ ട്വിറ്റര്‍ പോസ്റ്റ്

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവെയാണ് രാഷ്ട്രപതിഭവനിലെ തിക്കിലും തിരക്കിലും പെട്ട് ആശ അസ്വസ്ഥയായത്. എന്നാല്‍ പ്രിയ ഗായികയുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ സ്മൃതി ആശയെ സുരക്ഷിതമായി വീട്ടിലെത്താന്‍ സഹായിച്ചു. സഹായിക്കാനാരുമില്ലാതിരുന്ന സമയത്ത് സ്മൃതിയാണ് തന്നെ പരിഗണിച്ചതെന്നും വീട്ടില്‍ സുരക്ഷിതമായി എത്തിക്കാന്‍ സഹായിച്ചുവെന്നും ആശ ട്വിറ്ററില്‍ കുറിച്ചു. സ്മൃതിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആശാ ഭോസ്‌ലേ തന്‍റെ അനുഭവം ആരാധകരുമായി പങ്കുവച്ചത്. സ്മൃതിയുടെ കരുതലിന്‍റെ ഫലമാണ് അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയമെന്നും ആശാ ഭോസ്‌ലേ പറഞ്ഞു.