ഡല്‍ഹി : അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അമേഠിയിലും റായ്ബലേറിയിലും വോട്ടിങ് പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി റായ്ബലേറിയിലുമാണ് ജനവിധി തേടുന്നത്. വോട്ടിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരായി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പങ്കുവെച്ച ട്വിറ്റര്‍ പോസ്റ്റാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. അമേഠി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഗൗരിഗഞ്ചില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ സ്ത്രീയെ ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് പറയുന്ന ദൃശ്യങ്ങളാണ് സ്മൃതി ഇറാനിയുടെ ട്വീറ്റില്‍ ഉള്ളത്. ബിജെപിക്ക് വോട്ടുചെയ്യാനെത്തിയ തന്നെ ബൂത്തിലെ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് സ്ത്രീ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
കോണ്‍ഗ്രസിനെ വെട്ടിലാക്കി സ്മൃതി ഇറാനിയുടെ ട്വീറ്റ്
അമേഠിയില്‍ സ്ത്രീയെ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ടുചെയ്യിപ്പിച്ചെന്ന പരാമര്‍ശമുള്ള വീഡിയോയാണ് കോണ്‍ഗ്രിന് തിരിച്ചടിയാകുന്നത്. ഉത്തര്‍പ്രദേശിലെ ഗൗരിഗഞ്ചിലാണ് സംഭവം
കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി സ്മൃതി ഇറാനിയുടെ ട്വീറ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനിടെയാണ് അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Last Updated : May 6, 2019, 3:08 PM IST