കേരളം

kerala

ETV Bharat / bharat

ഷൂ വിതരണം ചെയ്ത് അപമാനിച്ചുവെന്ന ആരോപണത്തിനെതിരെ സ്മൃതി ഇറാനി - സ്മൃതി ഇറാനി

പ്രിയങ്ക ഗാന്ധി അമേഠിയിലെ തന്‍റെ സന്ദര്‍ശനങ്ങളുടെ കണക്കെടുക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്- സ്മൃതി ഇറാനി

സ്മൃതി ഇറാനി

By

Published : Apr 29, 2019, 4:33 AM IST

അമേഠിയില്‍ സ്മൃതി ഇറാനി സാരിയും ഷൂസും പണവും വിതരണം ചെയ്യുന്നുവെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി അമേഠിയിലെ തന്‍റെ സന്ദര്‍ശനങ്ങളുടെ കണക്കെടുക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. അമേഠിയിലെ എംപിയെ 15 വര്‍ഷമായി കാണാനില്ലാത്തത് സംബന്ധിച്ച ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാത്തതിനാലാവാം അവര്‍ കണക്കെടുക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ സ്മൃതി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ ആണ് പ്രതികരിച്ചത്.

അതിനിടെ അമേഠിയിലെ പുരബ്ദ്വാരയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്മൃതി ഇറാനി നേതൃത്വം നല്‍കി. അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സ്മൃതി ഇറാനി. തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അവര്‍ ഗ്രാമവാസികളെ സഹായിക്കാനായി രംഗത്തിറങ്ങിയത്. തീയണയ്ക്കാനുള്ള വെള്ളം കുഴല്‍ക്കിണറില്‍ നിന്ന് എടുക്കുന്നതിന്‍റെയും തീ കെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്‍റെയും ദൃശ്യങ്ങളും വാര്‍ത്താ ഏജൻസി പുറത്തു വിട്ടു. തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്ന ജനങ്ങളെ സ്മൃതി ഇറാനി ആശ്വസിപ്പിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details