കേരളം

kerala

ETV Bharat / bharat

സ്മൃതി ഇറാനി ഡൽഹിയിൽ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും - സ്മൃതി ഇറാനി

ജൂൺ ഒൻപതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ തലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ആദ്യത്തെ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുമെന്ന് പാർട്ടി ഡൽഹി യൂണിറ്റ് മേധാവി ആദേഷ് ഗുപ്ത പറഞ്ഞു.

Centre says there is no community spread of COVID-19 in Delhi: Manish Sisodia സ്മൃതി ഇറാനി വെർച്വൽ റാലി
Centre says there is no community spread of COVID-19 in Delhi: Manish Sisodia സ്മൃതി ഇറാനി വെർച്വൽ റാലി

By

Published : Jun 9, 2020, 3:50 PM IST

ഡൽഹി: മോദി ഗവൺമെന്‍റിന്‍റെ ഒരു വർഷത്തെ നേട്ടം ഉയർത്തിക്കാട്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡൽഹിയിൽ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും. ജൂൺ ഒൻപതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ തലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ആദ്യത്തെ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുമെന്ന് പാർട്ടി ഡൽഹി യൂണിറ്റ് മേധാവി ആദേഷ് ഗുപ്ത പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും കേബിൾ ഓപ്പറേറ്റർമാരിലൂടെയും 25 ലക്ഷത്തോളം പേർക്ക് റാലിയിൽ പങ്കെടുക്കാനാകും. വൈറസ് പകർച്ചവ്യാധി കണക്കിലെടുത്ത് എം‌പിമാർ, എം‌എൽ‌എമാർ, ഡല്‍ഹി ബിജെപി ഭാരവാഹികൾ, കൗൺസിലർമാർ തുടങ്ങിയ മുതിർന്ന നേതാക്കൾ വെർച്വൽ റാലിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും സർക്കാരിന്‍റെ നേട്ടങ്ങളും ദില്ലിയിലെ 15 ലക്ഷത്തോളം വീടുകളിലേക്ക് ബുധനാഴ്ച എത്തിക്കുമെന്ന് ഡൽഹി ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോക്ടർമാർ, അഭിഭാഷകർ എന്നിവരുൾപ്പെടെ പ്രമുഖ പൗരന്മാരെയും പ്രചാരണത്തിലൂടെ ബന്ധപ്പെടുമെന്നും പ്രാദേശിക നേതാക്കളുമായും പ്രവർത്തകരുമായും സംവദിക്കാൻ വീഡിയോ കോൺഫറൻസുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നും ഡല്‍ഹി ബിജെപി നേതാക്കൾ പറഞ്ഞു. കൂടാതെ 15 ലക്ഷം ഫെയ്സ് മാസ്കുകളും 7.5 ലക്ഷം സാനിറ്റൈസറുകളും നഗരത്തിലെ ആളുകൾക്ക് വിതരണം ചെയ്യുമെന്നും അറിയിച്ചു.

ABOUT THE AUTHOR

...view details