കേരളം

kerala

ETV Bharat / bharat

അമേഠിയിൽ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി - നരേന്ദ്രമോദി

ഇന്തോ റഷ്യൻ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വര്‍ഷം മുമ്പ് വരേണ്ടതായിരുന്നുവെന്നും മുൻ സ‌‌ർക്കാറുകൾ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ അമേഠി സന്ദര്‍ശനമാണിത്.

രാഹുൽ ഗാന്ധിയെക്കാൾ മണ്ഡലത്തിന്‍റെ വികസത്തിനായി പ്രവർത്തിച്ചത് സ്മൃതി ഇറാനിയെന്ന് പ്രധാനമന്ത്രി

By

Published : Mar 3, 2019, 10:22 PM IST

അമേഠിയിൽ വിജയിച്ച രാഹുൽ ഗാന്ധിയെക്കാൾ മണ്ഡലത്തിന്‍റെ വികസത്തിനായി പ്രവർത്തിച്ചത് സ്മൃതി ഇറാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്‍റെ മണ്ഡലത്തിൽ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയേക്കാൾ മികച്ച പ്രവർത്തനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയ്ക്കു വേണ്ടി ചെയ്തിട്ടുണ്ടെന്നും ഇനി അമേഠി പുതിയ ചരിത്രമെഴുതാൻ പോകുകയാണെന്നും പ്രധാനമന്ത്രി. റാഫേൽ വിമാന ഇടപാട് ഉയര്‍ത്തി മോദിക്കെതിരെ രാഹുൽ നടത്തിയ വിവാദത്തിന് രാഹുലിന്‍റെ തട്ടകത്തിൽ കലാഷ് നിക്കോവ് തോക്ക് നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്താണ് മോദിയുടെ തിരിച്ചടി.

ഇന്തോ റഷ്യൻ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വര്‍ഷം മുമ്പ് വരേണ്ടതായിരുന്നുവെന്നും മുൻ സ‌‌ർക്കാറുകൾ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു.2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,07,923 വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയോട് അമേഠിയിൽ പരാജയപ്പെട്ടത്.

ABOUT THE AUTHOR

...view details