കേരളം

kerala

ETV Bharat / bharat

രാജ്യത്ത് സാമ്പത്തിക സുനാമി ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി - രാജ്യത്ത് സാമ്പത്തിക സുനാമി ഉണ്ടാകും: രാഹുൽ ഗാന്ധി

ചെറുകിട, ഇടത്തരം സംരംഭങ്ങൾ തകർന്നടിഞ്ഞു. വൻകിട കമ്പനികൾ കടുത്ത സമ്മർദ്ദത്തിലാണെന്നും രാഹുൽ ഗാന്ധി

Small, medium enterprises 'destroyed'; had said 'economic tsunami' is coming: Rahul  Rahul Gandhi on Indian economy  Rahul Gandhi on SMEs  Rahul Gandhi  business news  രാജ്യത്ത് സാമ്പത്തിക സുനാമി ഉണ്ടാകും: രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

By

Published : Jul 8, 2020, 4:44 PM IST

ന്യൂഡൽഹി:രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ തകർന്നടിഞ്ഞതായും വൻകിട കമ്പനികൾ കടുത്ത സമ്മർദത്തിലാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക സുനാമിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചെറുകിട, ഇടത്തരം സംരംഭങ്ങൾ തകർന്നടിഞ്ഞു. വൻകിട കമ്പനികൾ കടുത്ത സമ്മർദ്ദത്തിലാണ്. ബാങ്കുകൾ ദുരിതത്തിലാണ്- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സാമ്പത്തിക സുനാമി ഉണ്ടാകുമെന്ന സത്യത്തെക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നൽകിയതിന് ബിജെപിയും മാധ്യമങ്ങളും എന്നെ പരിഹസിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തിൽ ഡിമാൻഡ് പുനരുജ്ജീവിപ്പിക്കാൻ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഒരു പാക്കേജ് തയ്യാറാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details