തെലങ്കാനയില്‍ 1284 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 409 ആയി.
തെലങ്കാനയില്‍ 1284 പേര്‍ക്ക് കൂടി കൊവിഡ്
ഹൈദരാബാദ്:സംസ്ഥാനത്ത് 1284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 667 രോഗികളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,780 ആയി. ഇതില്‍ 31,015 പേര്‍ രോഗമുക്തരായി. 12765 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആറ് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 409 ആയി.