കേരളം

kerala

ETV Bharat / bharat

കൊവിഡിൽ നിന്ന് മുക്തമാകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്ലോവേനിയ - കൊറോണ വൈറസ്

പ്രതിരോധ നടപടികൾ കൃത്യമായി പാലിച്ചതിലൂടെയാണ് രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതെന്നും പൊതു സ്ഥലങ്ങളിലെ മാസ്ക്കുകളുടെ ഉപയോഗം പ്രാബല്യത്തിൽ തുടരണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

coronavirus  covid free slovenia  Slovenia  COVID-19 outbreak  Hyderabad  ഹൈദരാബാദ്  സ്ലോവേനിയ  കൊവിഡ് ഫ്രീ രാജ്യം  കൊവിഡ്  കൊറോണ വൈറസ്  യുറോപ്യൻ രാജ്യം
കൊവിഡിൽ നിന്ന് മുക്തമാകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്ലോവേനിയ

By

Published : May 17, 2020, 12:31 AM IST

ഹൈദരാബാദ്: സ്ലോവേനിയ കൊവിഡിൽ നിന്ന് മുക്തമാകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി. സ്ലോവേനിയയിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും അസാധാരണമായ ആരോഗ്യ നടപടികളുടെ ആവശ്യമില്ലെന്നും യൂറോപ്യൻ യൂണിയൻ സ്റ്റേറ്റ് ഗവൺമെന്‍റ് അറിയിച്ചു. എന്നാൽ രോഗത്തിന്‍റെ സ്വഭാവം വ്യത്യസ്‌തമായതിനാൽ മെയ് 31 വരെ നിയന്ത്രണങ്ങൾ തുടരും.

മാർച്ച് നാലിനാണ് ആദ്യത്തെ കൊവിഡ് കേസ് രാജ്യത്ത് സ്ഥിരീകരിച്ചത്. മെയ് 14 വരെ 1465 കേസുകളാണ് സ്ലോവേനിയയിൽ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികൾ കൃത്യമായി പാലിച്ചതിലൂടെയാണ് രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതെന്നും പൊതു സ്ഥലങ്ങളിലെ മാസ്ക്കുകളുടെ ഉപയോഗം പ്രാബല്യത്തിൽ തുടരണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുറോപ്യൻ യൂണിയനിലെ പൗരന്മാരുടെ ഏഴ് ദിവസത്തെ ക്വാറന്‍റൈൻ കാലാവധിയിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. അതേ സമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ കർശനമാക്കി.

ABOUT THE AUTHOR

...view details