കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ മകന്‍റെ മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ചു - West Bengal news

ഗോപിനാഥ്പൂർ ഗ്രാമത്തിലെ താമസക്കാരനായ സുശാന്ത മല്ലിക് (55) ആണ്‌ മരിച്ചത്. മകനും മരുമകളും തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിക്കവെ മകന്‍ മര്‍ദ്ദിക്കുകയായിരുന്നു.

post-mortem  healthcare centre  murder  death  West Bengal news  പശ്ചിമ ബംഗാളില്‍ മകന്‍റെ മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ചു
പശ്ചിമ ബംഗാളില്‍ മകന്‍റെ മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ചു

By

Published : Mar 23, 2020, 8:21 AM IST

കൊല്‍കത്ത: വയോധികനെ മകന്‍ മർദ്ദിച്ച്‌ കൊലപ്പെടുത്തി. പൂർബ ബർദ്ധമാൻ ജില്ലയിലാണ്‌ സംഭവം. റെയ്‌ന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോപിനാഥ്പൂർ ഗ്രാമത്തിലെ താമസക്കാരനായ സുശാന്ത മല്ലിക് (55) ആണ്‌ മരിച്ചത്. മകനും മരുമകളും തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിക്കവെ മകന്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്‌ടപ്പെട്ട മാലിക്കിനെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു.

മകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഔദ്യോഗിക പരാതികളൊന്നും കുടുംബം ഇതുവരെ നൽകിയിട്ടില്ല. മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details