ജയ്പൂർ:രാജസ്ഥാനിലെ ചുരുവിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഒരു മാസമായി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി എന്നാണ് ആരോപണം. സെപ്റ്റംബർ ആറിന് ആടുകളെ മേയ്ക്കാൻ പോയ പെൺകുട്ടിയെ പ്രതി ജീപ്പിൽ വന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ ഭൻവർ സിംഗ് റാത്തോഡ് പറഞ്ഞു.
രാജസ്ഥാനിൽ 16 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി - പോക്സോ ആക്റ്റ്
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റാത്തോഡ് ആരോപിച്ചു
പെൺകുട്ടിയെ ജില്ലയിലെ മറ്റൊരിടത്ത് എത്തിച്ച് 20 മുതൽ 25 ദിവസം വരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റാത്തോഡ് ആരോപിച്ചു. പ്രതിയുടെ താവളത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽ മടങ്ങി എത്തുകയും തുടർന്ന് കുടുംബം ചുരുവിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്റ്റ് എന്നിവയിലെ കർശന വ്യവസ്ഥകൾ പ്രകാരം മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് പ്രതി പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.