യുപിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച 55 വയസുകാരൻ അറസ്റ്റിൽ - യുപി
ചൊവ്വാഴ്ച രാത്രി പ്രതി കല്ലു കശ്യപ് പെൺകുട്ടിയെ പണം കാണിച്ച് വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
യുപിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച 55 വയസുകാരൻ അറസ്റ്റിൽ
ലക്നൗ: യുപിയിലെ ബാൽരാംപൂരിൽ മാനസിക വളർച്ചയില്ലാത്ത ആറ് വയസുകാരിയെ പീഡിപ്പിച്ച 55 വയസുകാരൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി പെൺകുട്ടിയെ പണം കാണിച്ച് പ്രതി കല്ലു കശ്യപ് വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.