ഉത്തർപ്രദേശിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി - ആറു വയസുക്കാരിയെ ബലാത്സംഗം ചെയ്തു
പെൺകുട്ടിയെ ഗ്രാമത്തിൽ നിന്ന് കാണാതായി ഒരു ദിവസത്തിന് ശേഷം കരിമ്പിൻ വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ ഗ്രാമത്തിൽ ആറു വയസുകാരിയെ ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നവംബർ ആറിന് വൈകിട്ട് മതപരമായ ചടങ്ങിന് പോയ കുട്ടിയെ കാണാതാകുകയും തുടർന്ന് കുടുംബാംഗങ്ങൾ പരാതി നൽകുകയുമായിരുന്നു. പിറ്റേന്ന് രാവിലെ കരിമ്പിൻ വയലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ഇയാളുടെ ചെരുപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ കുട്ടിയുടെ മൃതദേഹം ബലമായി സംസ്‌കരിക്കാൻ ശ്രമിച്ചുവെന്ന് കുട്ടിയുടെ വീട് സന്ദർശിച്ച മുൻ മന്ത്രി ഹേംരാജ് വർമ ആരോപിച്ചു.