ബെംഗളൂരു: ലോക്ക് ഡൗൺ സമയത്ത് യോഗ ചെയ്‌ത് വൈറലായിരിക്കുകയാണ് ആറ് വയസുകാരി ഇഫ്ര മുല്ല. കര്‍ണാടകയിലെ ഹുബള്ളി സ്വദേശി ഇഫ്രയുടെ യോഗാ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി റിട്വീറ്റ് ചെയ്‌തതോടെയാണ് കൊച്ചു മിടുക്കി ശ്രദ്ധേയയായത്.
ലോക്ക് ഡൗൺ സമയത്ത് യോഗ ചെയ്യുന്ന ആറുവയസുകാരി; വീഡിയോ റീട്വീറ്റ് ചെയ്‌ത് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി
ആറ് വയസുകാരി ഇഫ്ര മുല്ലയുടെ വീഡിയോയെ പ്രശംസിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റിട്വീറ്റ് ചെയ്‌തത്.
ഹുബള്ളിയിലെ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഓഫീസ് സൂപ്രണ്ടായ ഇംതിയാസ് അഹമദ് മുല്ലയാണ് മകളുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. 'എന്‍റെ ഇളയ മകൾ ലോക്ക് ഡൗൺ സമയത്ത് യോഗ ചെയ്യുന്നു. എല്ലാവരും വീട്ടിൽ സുരക്ഷിതരായി തുടരുക' എന്ന അടിക്കുറിപ്പോടെയാണ് മുല്ല വീഡിയോ പങ്കുവെച്ചത്.
വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടൻ അക്ഷയ് കുമാർ തുടങ്ങിയവരെ അദ്ദേഹം ടാഗ് ചെയ്യുകയും ചെയ്‌തിരുന്നു. ഈ വീഡിയോയെ പ്രശംസിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്‌തത്. അദ്ദേഹത്തിന്‍റെ റീട്വീറ്റിന് 2.9 ലക്ഷത്തിലധികം കാഴ്‌ചക്കാരും 5,500 റീട്വീറ്റുകളും 23,000 ലൈക്കുകളും ലഭിച്ചു. മകളുടെ പ്രവൃത്തിയെ അഭിനന്ദിച്ചതിന് ഇംതിയാസ് അഹമദ് മുല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.