ഉത്തര്‍പ്രദേശില്‍ ആറു പേര്‍ക്ക് കൂടി കൊവിഡ് 19 - ലക്‌നൗ
മഹാരാജ്‌ഗഞ്ച് ജില്ലയിലെ ആറുപേര്‍ ഡല്‍ഹിയില്‍ നടന്ന തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്തിരുന്നു.
ഉത്തര്‍പ്രദേശില്‍ ആറു പേര്‍ക്ക് കൂടി കൊവിഡ് 19
ലക്‌നൗ: തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത ആറ് ഉത്തര്‍പ്രദേശുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാജ്‌ഗഞ്ച് ജില്ലയിലെ ആറുപേര്‍ മാര്‍ച്ച് 21നാണ് ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. ആറു പേരും മിതൗര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത 21 പേരുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.