കേരളം

kerala

ETV Bharat / bharat

യുപിയില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ആറു പേര്‍ക്കെതിരെ കേസ് - Six quarantined Tablighi Jamaat members booked for misbehaviour

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനാലാണ് കേസെടുത്തത്.

തബ്‌ലീഗ് ജമാഅത്ത്  തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ആറു പേര്‍ക്കെതിരെ കേസ്  യുപി  Tablighi Jamaat  Six quarantined Tablighi Jamaat members booked for misbehaviour  Ghaziabad
യുപിയില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ആറു പേര്‍ക്കെതിരെ കേസ്

By

Published : Apr 3, 2020, 8:45 AM IST

ലക്‌നൗ: ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ആറു പേര്‍ക്കെതിരെ കേസ്. ആശുപത്രി ജീവനക്കാര്‍ക്ക് അപമര്യാദയായി പെരുമാറിയതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എം.എം.ജി ആശുപത്രിയിലാണ് ഇവര്‍ ക്വാറന്‍റയിനില്‍ കഴിയുന്നത്. നഴ്‌സുമാരോട് അപമര്യാദയായി പെരുമാറുന്നതായും വാര്‍ഡിലൂടെ നടക്കുന്നതായും ആശുപത്രി സുപ്രണ്ട് പരാതി നല്‍കിയതായി ഗാസിയാബാദ് എസ്.പി മനീഷ് മിശ്ര പറഞ്ഞു.തുടർന്ന് ഇവരെ രാജ് കുമാര്‍ ഗോയല്‍ ഇന്‍സ്‌റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് മാറ്റി. ആറു പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 294,354,269,270 പ്രകാരം കേസെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details