കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ പാക് വെടിവയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്ക് - പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ക്കഥ.

കശ്മീരില്‍ പാക് വെടിവെപ്പ്: ആറുപേര്‍ക്ക് പരിക്ക്

By

Published : Oct 1, 2019, 4:31 AM IST

പൂഞ്ച്: കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മന്ദൂരിലായിരുന്നു ആക്രമണം. തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.

കശ്മീര്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ജെസിബി ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് എസ്ഡിപിഒ എന്‍ പാണ്ഡ്യാര്‍ പറഞ്ഞു. ഇയാള്‍ ഉള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്‍റെ പ്രത്യേകാധികാരം റദ്ദാക്കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞായറാഴ്ചയും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരുന്നു. മെന്തൂരിലും ബലാക്കോട്ടും പൂഞ്ചിലുമായിരുന്നു അന്ന് വെടിവയ്പ്പുണ്ടായത്. ശനിയാഴ്ച് ഷഹ്പൂരിലും കിര്‍നിയിലും ആക്രമണം നടന്നിരുന്നു.

ABOUT THE AUTHOR

...view details