ഹൈദരാബാദ്:തെലങ്കാനയിലെ നിസാമബാദിൽ 26കാരിയെ പീഡിപ്പിച്ച കേസിൽ 18 വയസിന് താഴെയുള്ള രണ്ട് പേർ ഉൾപ്പെടെ ആറ് പേരെ പൊലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്‌ത പൊലീസ് രണ്ട് പേരെ ജുവനൈൽ ഹോമിലേക്ക് അയച്ചു. സഹോദരിയുടെ ചികിത്സക്കായി നിസാമബാദിൽ എത്തിയ 26കാരിക്ക് ചികിത്സാ സഹായം നൽകാമെന്ന് പറഞ്ഞ് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ആറ് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.
തെലങ്കാനയിൽ 26കാരിയെ പീഡിപ്പിച്ച ആറ് പേർ പിടിയിൽ - ജുവനൈൽ ഹോം
സഹോദരിയുടെ ചികിത്സക്കായി നിസാമബാദിൽ എത്തിയ 26കാരിക്ക് ചികിത്സാ സഹായം നൽകാമെന്ന് പറഞ്ഞ് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തെലങ്കാനയിൽ 26കാരിയെ പീഡിപ്പിച്ച ആറ് പേർ പിടിയിൽ
ചൊവ്വാഴ്‌ച പുലർച്ചെ പൊലീസ് പട്രോളിങ് സംഘമാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ആറ് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആറ് പേരെയും പൊലീസ് പിടികൂടിയത്.